മാര്‍ക്ക് ദാനത്തിനു പിന്നാലെ എം ജി സര്‍വകലാശാലയില്‍ മാര്‍ക്ക് തട്ടിപ്പിനും നീക്കം. പുനര്‍മൂല്യനിര്‍ണയത്തിനു സമര്‍പ്പിച്ച 30 ഉത്തരക്കടലാസുകള്‍ സിന്‍ഡിക്കേറ്റ് അംഗത്തിന് കൈമാറാനാണ് ശ്രമം നടന്നത്. ഉത്തരക്കടലാസുകള്‍ ഫാള്‍സ് നമ്പര്‍ സഹിതം കൈമാറാനാവശ്യപ്പെട്ടാണ് വി.സിയുടെ കത്ത്.
എം കോം നാലാം സെമസ്റ്റര്‍ അഡ്വാന്‍സ്ഡ് കോസ്റ്റ് അക്കൗണ്ടിങ് പരീക്ഷാഫലം കഴിഞ്ഞ പതിനഞ്ചിനാണ് വന്നത്. ഇതിന്റെ പുനര്‍മൂല്യനിര്‍ണയ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഈ ഉത്തരക്കടലാസുകള്‍ രജിസ്റ്റര്‍ നമ്പറും ഫോള്‍സ് നമ്പറും ഉള്‍പ്പെടെ പരീക്ഷാനടത്തിപ്പ് ചുമതലയുള്ള സിന്‍ഡിക്കേറ്റ് അംഗം ഡോ ആര്‍ പ്രഗാഷിന് കൈമാറണമെന്ന് നിര്‍ദേശിച്ചുകൊണ്ടുള്ള വി.സി ഡോ. സാബു തോമസിന്റെ ഒപ്പോടു കൂടിയുള്ള കത്താണ് പുറത്തുവന്നിരിക്കുന്നത്. ഈ കത്ത് പരീക്ഷാ കണ്‍ട്രോളര്‍ക്ക് ലഭിക്കുകയും ചെയ്തു.
ഡോ. പ്രഗാഷിന്റെ ലെറ്റര്‍ പാഡിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. പുനര്‍മൂല്യനിര്‍ണയ നടപടികള്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്ത്, ഉത്തരക്കടലാസുകള്‍ രജിസ്റ്റര്‍ നമ്പറും ഫാള്‍സ് നമ്പറും സഹിതം കൈമാറുന്നത് മാര്‍ക്ക് തട്ടിപ്പിനാണെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.
Discussion about this post