നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തെറ്റുപറ്റിയെന്ന് തുറന്ന് പറഞ്ഞ് എന്‍ സി പി അധ്യക്ഷന്‍ ശരത്ത് പവാര്‍. വെള്ളിയാഴ്ച മഹാരാഷ്ട്രയില്‍ നടത്തിയ റാലിയില്‍ കനത്ത മഴയില്‍ നനഞ്ഞ് കുതിര്‍ന്നായിരുന്നു പവാര്‍ ഏറ്റുപറച്ചില്‍ നടത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ധൈര്യം കാണിക്കാത്തതിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പവാറിനെതിരെ നടത്തിയ പരിഹാസത്തിന് പിന്നാലെയായിരുന്ന അദ്ദേഹത്തിന്റെ തുറന്ന് സമ്മതിക്കല്‍. കശ്മീരിന്റെ പേരില്‍ ഭിന്നിപ്പക്കല്‍ രാഷ്ട്രീയം കളിക്കുന്ന ഒരു നേതാവിന് സ്വന്തം തട്ടകമായ സതാരയില്‍ പോലും മത്സരിക്കാന്‍ ധൈര്യമില്ലെന്നായിരുന്നു മോദിയുടെ പരിഹാസം.
ഈ വര്‍ഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സതാരയില്‍ നിന്ന് എന്‍സിപി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച ഉദയന്‍രാജെ ഭോസ്ലെ ആഴ്ചകള്‍ക്ക് മുമ്പ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ഭോസ്ലെയെ തന്നെയാണ് ബിജെപി ഇവിടെ സ്ഥാനാര്‍ഥിയാക്കി രംഗത്തിറക്കിയിരിക്കുന്നത്.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് സതാര ലോക്സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പും നടക്കുന്നത്. ഒക്ടോബര്‍ 24-നാണ് വോട്ടെണ്ണല്‍.ശ്രീനിവാസ് പാട്ടീലാണ് സതാരയിലെ എന്‍സിപി സ്ഥാനാര്‍ഥി.
Discussion about this post