കോന്നിയില്‍ കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം. കോണ്‍ഗ്രസ് പ്രവര്‍ത്തകരം പൊലീസും തമ്മിലായിരുന്നു സംഘര്‍ഷം. തുടര്‍ന്ന് പൊലീസ് ലാത്തിവീശി. ആര്‍ക്കും പരുക്കില്ല.
കോന്നിയിലെ കൊട്ടിക്കലാശത്തിന് കോന്നി കവലയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിശ്ചിത സ്ഥലം അനുവദിച്ചിരുന്നു പോസ്റ്റോഫീസ് റോഡില്‍ ബി.ജെ.പി.യും ആനക്കൂട് റോഡില്‍ യു.ഡി.എഫും ചന്തക്കവല റോഡില്‍ എല്‍.ഡി.എഫും പ്രവര്‍ത്തകരും അണിനിരന്നു. ആയിരങ്ങള്‍ അണിനിരന്നതോടെ പ്രവര്‍ത്തകരുടെ ആവേശം പലപ്പോഴും വാക്കേറ്റത്തിലേക്ക് കടന്നു.
പ്രചാരണത്തിന്റെ ആവേശം കൊടുമുടിയേറ്റി റോഡ് ഷോകളുമായി മുന്നണികളുടെ പ്രവര്‍ത്തകര്‍ കളംനിറയുകയാണ്. മുന്‍നിര നേതാക്കളെ ഒപ്പംകൂട്ടിയാണ് സ്ഥാനാര്‍ഥികളുടെ അവസാനറൗണ്ട് റോഡ് ഷോ.
Discussion about this post