മഹാരാഷ്ട്രയിലെ വനിതാ ശിശുക്ഷേമ മന്ത്രിയും ബിജെപി നേതാവുമായ പങ്കജ മുണ്ടെക്കെതിരെ അശ്ലീല പരാമർശം നടത്തിയ ബന്ധുവും എൻസിപി നേതാവുമായി ധനഞ്ജയ് മുണ്ടെക്കെതിരെ കേസ്. പർലിയിലെ ബിജെപി നേതാവ് ജുഗൽ കിഷോർ ലോഹിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
ഒക്ടോബർ 17 ന് കെജ് തഹ്സിലെ വിദ ഗ്രാമത്തിൽ നടന്ന പൊതുയോഗത്തിലാണ് എൻസിപി നേതാവ് ബിജെപി മന്ത്രിക്കെതിരെ അശ്ലീല പരാമർശം നടത്തിയതെന്ന് ലോഹിയ പരാതിയിൽ പറയുന്നു. എൻസിപി നേതാവിന്റെ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും വനിതാ കമ്മീഷനും ബിജെപി പരാതി നൽകിയിട്ടുണ്ട്.
പങ്കജക്കെതിരെ മോശം പരാമർശം നടത്തുന്ന എൻസിപി നേതാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേതുടർന്നാണ് ലോഹിയ പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ധനഞ്ജയ്ക്കെതിരെ ശനിയാഴ്ച പൊലീസ് കേസെടുക്കുകയായിരുന്നു
Discussion about this post