പാക് അധീന കശ്മീരിലെ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയെ അഭിനന്ദിച്ച് പ്രതിരോധ വിദഗ്ദ്ധര്‍.അതിര്‍ത്തി കടന്ന് ഒരു ഭീകരന് പോലും ഇന്ത്യയിലേക്ക് എത്തരുതെന്ന് ഇന്ത്യന്‍ സൈന്യം തീരുമാനിച്ചിട്ടുണ്ടെന്നും പ്രതിരോധ വിദഗ്ദ്ധര്‍ പറഞ്ഞു.
പാക് അധീനകശ്മീരിലെ ഭീകരക്യാമ്പുകളില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനായി ഭീകരര്‍ ശ്രമം നടത്തുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു.വിവരത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ഈ ക്യാമ്പുകള്‍ കൃത്യമായ ആസൂത്രണത്തോടെ തകര്ക്കകുയായിരുന്നു. ഒരു ഭീകരന് പോലും അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് എത്തില്ലെന്നും സൈന്യം ഉറപ്പുവരുത്തിയെന്നു പ്രതിരോധ വിദഗ്ദ്ധ ശിവാലീ ദേശ്പാണ്ഡെ പറഞ്ഞു.
അതിര്‍ത്തി വഴി ഭീകരരെ നുഴഞ്ഞുകയറാന്‍ സഹായിക്കുന്നത് പാക് സൈനികരാണ്. പാക് സൈനികരുടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെ തുടര്‍ന്ന് ഇന്ന് ഇന്ത്യന്‍ സൈന്യത്തിന് നഷ്ടപ്പെട്ടത് രണ്ട് സൈനികരുടെ ജീവനാണ്. ഇന്നലെയും അതിര്‍ത്തി വഴി ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമം നടത്തി. സൈന്യം ജാഗ്രതപാലിച്ചതിനാല് അവരുടെ ശ്രമം പരാജയപ്പെട്ടു.
അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ 200 ഭീകരര്‍ പാക് അതിര്‍ത്തിയില്‍ തമ്പടിച്ചതായി ഇന്ത്യന്‍ സൈന്യത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് പ്രതിരോധ വിദഗ്ദ്ധന് ഡിഎസ് ധിലോണ്‍ വ്യക്തമാക്കി. 15 കിമി അപ്പുറത്തുള്ള ക്യാമ്പുകളില്‍ ആണ് നുഴഞ്ഞുകയറാനുള്ള ഭീകരര്‍ തമ്പടിക്കുന്നത്. ഇന്ത്യന്‍ സേന കൃത്യമായി തന്നെ ഈ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തുകയായിരുന്നു .
അവരുടെ സങ്കേതങ്ങള്‍ നമുക്കറിയാം. ഹെലികോപറ്ററും വെടിയുണ്ടകളും ഉപയോഗിച്ച് ആ സങ്കേതങ്ങളെ തകര്‍ക്കുക എന്നാണ് മുന്‍ ലഫ്റ്റനന്റ് ജനറല്‍ പിഎന്‍ ഹൂണ്‍ വ്യക്തമാക്കിയത്.
അതിര്‍ത്തി കടന്ന് ഏതെങ്കിലും ഭീകരന് നുഴഞ്ഞുകയറാന്‍ ശ്രമിച്ചാല്‍ കാണുമ്പോള്‍ തന്നെ വെടിവെയ്ക്കുക എന്നാണ് സൈനികവൃത്തിയിലായിരുന്നപ്പോള് കൂടെയുള്ള സഹപ്രവര്‍ത്തകരോടും ഇതു തന്നെയാണ് പറഞ്ഞിട്ടുള്ളതെന്നും പിഎന്‍ ഹൂണ്‍ വ്യക്തമാക്കി.
ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ സൗകര്യമൊരുക്കാനായി പാകിസ്ഥാന് സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ച തങ്ധര്‍ മേഖലയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ 10 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പീരങ്കികള്‍ ഉപയോഗിച്ചാണ് ഇന്ത്യ ആക്രമണം നടത്തിയത്. പാക് അധീന കശ്മീരിലെ നീലം വാലിയിലുള്ള ജുറ, അദ്മുകം കുണ്ഡല്സഹി മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഭീകര ക്യാമ്പുകളും ഇന്ത്യ തകര്‍ത്തു.
Discussion about this post