(പെന്‍ഡ്രൈവ്) നന്ദികേശന്‍
സമൂഹത്തില്‍ ഒറ്റപ്പെട്ടുപോവുന്നവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി ബഹളം ഉണ്ടാക്കണം ന്നു വിചാരിക്കാന്‍ തുടങ്ങിയിട്ട് നാളു കുറച്ചായി..!! ഒറ്റപ്പെട്ടവരെ നോക്കി നോക്കി സ്വയം ഒറ്റപെട്ടുപോയതറിഞ്ഞില്ല..!! എന്നാലും ഒറ്റപ്പെട്ടവന്റെ ശബ്ദം കേള്‍ക്കാനുള്ള ത്വര ഇപ്പോഴും അടങ്ങിയിട്ടില്ല..!! ഇത്രയധികം ഒറ്റപ്പെട്ടവരെ കണ്ടെത്തിയ മറ്റൊരു പ്രസ്ഥാനം ഉണ്ടോ എന്നു ചരിത്രത്തിന്റെ താളുകള്‍ മറിച്ചു കൂലങ്കഷമായി പരിശോധിക്കണം..!!
തല്ലുകൊള്ളുന്നവനും കരയുന്നവനും മരിക്കുന്നവനും ഒക്കെ വേണ്ടി വാദിക്കാന്‍ ഇന്നാട്ടില്‍ നൂറു സംഘടനകളുണ്ട്..!! ചില സമയത്ത് ഐക്യദാര്‍ഡ്യക്കാരുടെ തിരക്ക് കൊണ്ട് കരയുന്നവന് ശ്വസിക്കാന്‍ വായു കിട്ടാത്ത അവസ്ഥ പോലും വന്നിട്ടുണ്ട്..!! പക്ഷെ തല്ലുന്നവനും കരയിക്കുന്നവനും കൊല്ലുന്നവനും വേണ്ടി വാദിക്കാന്‍ ഈ മഹാരാജ്യത്ത് ഏതെങ്കിലും ഒരു സംഘടനയുണ്ടോ..?! ബഹുജനഭൂരിപക്ഷത്തിന്റെ ആക്രോശങ്ങള്‍ കേട്ട് പകച്ചു നിന്നുപോകുന്നവരെ സംരക്ഷിക്കാന്‍ ആരെങ്കിലും ഇതുവരെ മുന്നോട്ടു വന്നിട്ടുണ്ടോ..? ഇതുവരെ ഇല്ല, എന്നാല്‍ ഇനി അങ്ങോട്ട് ഉണ്ടാവും; ഉണ്ട്..!!
സമൂഹത്തില്‍ ഒറ്റപ്പെട്ടുപോവുന്നവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി ബഹളം ഉണ്ടാക്കണം ന്നു വിചാരിക്കാന്‍ തുടങ്ങിയിട്ട് നാളു കുറച്ചായി..!! ഒറ്റപ്പെട്ടവരെ നോക്കി നോക്കി സ്വയം ഒറ്റപെട്ടുപോയതറിഞ്ഞില്ല..!! എന്നാലും ഒറ്റപ്പെട്ടവന്റെ ശബ്ദം കേള്‍ക്കാനുള്ള ത്വര ഇപ്പോഴും അടങ്ങിയിട്ടില്ല..!! ഇത്രയധികം ഒറ്റപ്പെട്ടവരെ കണ്ടെത്തിയ മറ്റൊരു പ്രസ്ഥാനം ഉണ്ടോ എന്നു ചരിത്രത്തിന്റെ താളുകള്‍ മറിച്ചു കൂലങ്കഷമായി പരിശോധിക്കണം..!!
യാക്കൂബ് മേമന്‍ ആണ് ഇന്ത്യന്‍ സമൂഹത്തില്‍ ഏറ്റവും ഒടുവില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്നത്..!! ചുമ്മാ പറയുന്നതല്ല; പോളിറ്റ്ബ്യൂറോ കൂടി ഗവേഷണം ചെയ്ത് കണ്ടെത്തിയതാണ്..!! ഒരു ബോംബ് പൊട്ടിച്ചു; അതില്‍ കുറെ ആളുകള്‍ മരിച്ചു എന്ന് കരുതി തൂക്കിക്കൊല്ലണം എന്നൊക്കെപ്പറഞ്ഞാല്‍ എങ്ങനെ സമ്മതിച്ചുതരും..? അങ്ങനെയെങ്കില്‍ കണ്ണൂര്‍ ജില്ലയിലെ കുറെ പഞ്ചായത്തുകളില്‍ ആള്‍താമസം പോലും ഉണ്ടാവില്ല..!! പണ്ട് ഏതോ ഒരു പ്രമാദമായ ബലാത്സംഗക്കേസ് ഉണ്ടായപ്പോള്‍ ഒരു ചായകുടിയ്ക്കുന്നത് പോലെയാണ് അമേരിക്കയില്‍ ബലാത്സംഗം നടക്കുന്നത് എന്ന് പണ്ടൊരു സരസസഖാവ് മൈക്ക് കെട്ടി പ്രസംഗിച്ചിട്ടുണ്ട്..!! ഇതിപ്പോ ഒരു കോട്ടുവാ ഇടുന്നത് പോലെയാണ് ഇറാഖിലും മറ്റും ബോംബ് പൊട്ടിയ്ക്കുന്നത് എന്ന് ചിന്തിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ ഇവിടെ ഉണ്ടായിട്ടുള്ളൂ..!!
യാക്കൂബ് മേമനില്‍ ഒതുങ്ങുമോ ഈ നിലപാട്..?! ഗോവിന്ദച്ചാമി അടക്കമുള്ള മാനവികന്മാര്‍ ഇതേ ശിക്ഷാഭാരം പേറി ജയിലില്‍ കിടപ്പുണ്ട്..!! വരട്ടെ, ഓരോന്നായി നോക്കാം..!! എല്ലാംകൂടി ഒറ്റയ്ക്ക് ചെയ്യാന്‍ പറ്റില്ലല്ലോ..?! ആദ്യം തന്നെ മേമനെ പിന്തുണച്ച് കഴുവിലേറ്റട്ടെ..!! എന്നിട്ടാവാം ചാമിയും മറ്റും…!!
സത്യത്തില്‍ ഇപ്പോള്‍ ഈ മേമന്‍ മോനോട് മാത്രം പാര്‍ട്ടിയ്ക്ക് മാനവികത തോന്നാന്‍ എന്താ കാരണം..? ഇതിനേക്കാള്‍ പാവങ്ങളായ കസബ് മോനെയും അഫ്‌സല്‍ മോനെയും ഇതേപോലെ കയറു കഴുത്തില്‍ കെട്ടിത്തന്നെയല്ലേ തൂക്കിലേറ്റിയത്..?! കഴുത്തില്‍ കയറു കെട്ടിത്തൂക്കിയാല്‍ മരിച്ചുപോകും എന്ന സത്യം അറിയില്ലാഞ്ഞത് കൊണ്ടാണോ അന്ന് ബ്യൂറോ എതിര്‍ക്കാഞ്ഞത്..? അല്ലേയല്ല..!! അതാണ് അരുവിക്കര എഫക്റ്റ് ഓഫ് പോളിറ്റ്ബ്യൂറോ..!! അരുവിക്കരയിലെ ന്യൂനപക്ഷസ്വാധീനമുള്ള തൊളിക്കോട് പഞ്ചായത്തില്‍ വരെ താമര വിരിയുന്ന ലക്ഷണം കണ്ടു കഴിഞ്ഞു..!! അതായത് ന്യൂനപക്ഷങ്ങള്‍ പോലും വരിവരിയായി നിന്ന് ബി.ജെ.പിയ്ക്ക് വോട്ടുകുത്തുന്ന കാലം വിദൂരമല്ല എന്ന് ചുരുക്കം..!! പാര്‍ട്ടിയുടെ മതേതരവിശാലവീക്ഷണം കണ്ടു പേടിച്ച ഭൂരിപക്ഷം ഏറെക്കുറെ കൈവിട്ട മട്ടാണ്..!! ന്യൂനപക്ഷങ്ങള്‍ക്ക് പണ്ടേ നമ്മളോട് വല്യ താല്പര്യവും ഇല്ല…!! അങ്ങനെ ഇനിയെന്ത് എന്നാലോചിച്ച് പാര്‍ട്ടി ആഫീസിന്റെ പൂമുഖത്തെ കസേരയില്‍ മാനം നോക്കി കിടക്കുമ്പോഴാണ് കോടതി മേമന്‍ മോന്റെ ചീട്ടു കീറി വലിച്ചെറിഞ്ഞ ശബ്ദം കേട്ടത്..!! ഇനിയിപ്പോ അടുത്തുവരുന്ന തദ്ദേശതെരഞ്ഞെടുപ്പിലേയ്ക്കുള്ള വോട്ടുവക ഈ മോന്റെ പേരില്‍ ഒപ്പിക്കണം..!! യാക്കൂബ് മേമനെ തൂക്കിലേറ്റരുത് എന്ന പോളിറ്റ്ബ്യൂറോ ഇണ്ടാസ് വായിച്ചാല്‍ ഉടനെ ഭരണവര്‍ഗ്ഗം പേടിച്ചുവിറച്ച് ഇന്ത്യന്‍ ശിക്ഷാനിയമം എടുത്ത് വധശിക്ഷയുടെ ഭാഗം ചീന്തിയെറിയും എന്നോ, ഈ ആഹ്വാനം കേട്ട് പതിനായിരങ്ങള്‍ തെരുവിലിറങ്ങി പാര്‍ട്ടിയ്ക്കും മേമനും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുമെന്നോ കരുതിയിട്ടല്ല ഈ പരിപാടി കേട്ടോ..!! കോട്ടുവായ് ഇടുമ്പോള്‍ അവസാനഘട്ടത്തില്‍ കണ്ണ് അടഞ്ഞുപോകുന്നത് പോലെ ഇതൊക്കെ സ്വാഭാവികമായി അങ്ങനെ സംഭവിക്കുന്നതാണ്…!! വേറെ പ്രത്യേകിച്ച് ദുരുദ്ദേശം ഒന്നുമില്ല…!!
മേമനെ പിന്തുണച്ചതോടെ പാര്‍ട്ടി രാജ്യദ്രോഹികളുടെ ലിസ്റ്റിലായി എന്നൊക്കെ വിളിച്ചുകൂവുന്നവരെ ഇന്നോവയില്‍ ചെന്ന് വെട്ടിക്കൊല്ലണം…!!വേറെ ഒന്നിനുമല്ല, ഈ ലിസ്റ്റ് മര്യാദയ്ക്ക് ഒന്ന് വായിച്ചിരുന്നു എങ്കില്‍ ഈ വക അഭിപ്രായം എഴുന്നള്ളിക്കാന്‍ തോന്നൂല്ലായിരുന്നു…!! സ്വാതന്ത്ര്യസമരകാലത്ത് നേതാജി സുഭാഷ് ചന്ദ്രബോസിനെ ജപ്പാന്റെ ചെരുപ്പുനക്കി എന്ന് വിളിച്ച് ദേശസ്‌നേഹം രജിസ്റ്റര്‍ ചെയ്തവരാണ്..!! ക്വിറ്റ് ഇന്ത്യാ സമരത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒട്ടിക്കൊടുത്തും ഇത്തിരി ദേശസ്‌നേഹം കാണിച്ചിരുന്നു..!! ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ആ ദിവസം കരിദിനം ആയി ആഘോഷിയ്ക്കാന്‍ സധൈര്യം മുന്നോട്ടു വന്നത് അന്നത്തെ തീവ്രവാദികളൊന്നുമായിരുന്നില്ല എന്ന കാര്യം ഈ മണ്ടന്മാര്‍ക്ക് അറിയില്ല..!! പിന്നെ ഇന്തോചൈന യുദ്ധകാലത്തെ ‘ഇന്ത്യ ഇന്ത്യയുടെതെന്നും ചൈന ചൈനയുടെതെന്നും പറയുന്ന ഭൂമിയ്ക്ക് വേണ്ടിയുള്ള പോരാട്ടം’ എന്ന നിര്‍വചനം, യുദ്ധത്തില്‍ മുറിവേറ്റ സൈനികര്‍ക്ക് രക്തം നല്‍കിയ സഖാക്കള്‍ക്ക് നല്‍കിയ തരംതാഴ്ത്തല്‍ ബഹുമതി, അങ്ങനെ എത്രയെത്ര അവസരങ്ങളില്‍ തന്നാലാവും വിധം രാജ്യസ്‌നേഹം പ്രകടിപ്പിച്ചിട്ടുണ്ട് എന്ന് പോളിറ്റ്ബ്യൂറോവിനു പോലും നിശ്ചയമില്ല..!! ദോഷം പറയരുതല്ലോ.., ഇത് ഓരോന്നും ചെയ്തത് അന്നന്നത്തെ പാര്‍ട്ടി കാഴ്ചപ്പാട് അനുസരിച്ചാണ് എന്നാണു ഇന്നും പാര്‍ട്ടി കാഴ്ചമാത്രം ഉള്ളവര്‍ അവകാശപ്പെടുന്നത്.. അതിപ്പോള്‍ അല്‍ ക്വൈദയും ലഷ്‌കര്‍ ഇ തോയിബയും വരെ പ്രവര്‍ത്തിക്കുന്നത് അതാത് പ്രസ്ഥാനങ്ങളുടെ കാഴ്ചപ്പാട് വച്ചാണ് എന്ന് എല്ലാവര്‍ക്കും അറിയാം..!! പക്ഷെ ആ കാഴ്ചപ്പാട് രാജ്യതാല്പര്യത്തിനു എതിരാവുമൊ എന്ന് നോക്കേണ്ട ആവശ്യം ഉണ്ടോ..? ഹേയ്, ഇല്ല..!! അങ്ങനെ ചെയ്താല്‍ പിന്നെ എന്തോന്ന് വ്യത്യസ്തപാര്‍ട്ടി..?! നേരത്തെ പറഞ്ഞ പോലെ രാജ്യദ്രോഹികളുടെ ഒരു ലിസ്റ്റ് ശരിക്കും ഉണ്ട് എങ്കില്‍ അതില്‍ ആദ്യത്തെ നമ്പറിനു നേരെ ഈ പ്രസ്ഥാനത്തിന്റെ പേര് ആണ് വേണ്ടത്.. അതില്ലാതെ ഒരു ലിസ്റ്റ് ആരെങ്കിലും എവിടെയെങ്കിലും എഴുതി വെച്ചിട്ടുണ്ടെങ്കില്‍ അവനെയാണ് ആദ്യം തൂക്കിലേറ്റേണ്ടത്..!
Discussion about this post