കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥ പ്രവചനത്തെ തുടര്‍ന്ന് നാല് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ എല്ലാ വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്കും ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.പ്രൊഫഷണല്‍ കോളേജുകളുള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. അടുത്ത നാല് ദിവസം കൂടി കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് അതീവജാഗ്രതാ നിര്‍ദേശമുണ്ട്. അതിന് ശേഷമുള്ള രണ്ട് ദിവസവും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
അറബിക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതാണ് കനത്ത മഴയ്ക്ക് കാരണം. അടുത്ത 36 മണിക്കൂറില്‍ ഇത് തീവ്രന്യൂനമര്‍ദ്ദമായി മാറിയേക്കും. രണ്ട് ദിവസത്തിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദവും മഴ കനക്കാന്‍ കാരണമാകുമെന്നാണ് മുന്നറിയിപ്പ്. നാല് ന്യൂനമര്‍ദ്ദങ്ങള്‍ വരുന്ന രണ്ട് മാസത്തിനുള്ളില്‍ രൂപപ്പെടുമെന്നും, ഇത് മഴയ്ക്ക് ഇടയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓഖിയ്ക്ക് സമാനമായ കാറ്റിനും സാധ്യതയുണ്ട്. കടലില്‍ പോകരുതെന്ന കര്‍ശന നിര്‍ദ്ദേശവും ദുരിത നിവാരണ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post