റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ടീം ഇന്ത്യ ഇന്നിംഗ്സിനും 202 റണ്‍സിനും വിജയിച്ചു. എട്ട് വിക്കറ്റിന് 132 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് തുടങ്ങിയ സന്ദര്‍ശകര്‍ തലേദിവസത്തെ സ്കോറിനോട് ഒരു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ശേഷിച്ച വിക്കറ്റുകളും നഷ്ടമായി. രണ്ട് വിക്കറ്റും അരങ്ങേറ്റ താരം നദീം സ്വന്തമാക്കി.
കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായെത്തിയ ഡി ബ്രുയിന് 30 റണ്‍സും എന്‍ഗിഡി റണ്‍ ഒന്നും എടുക്കാതെയും പുറത്തായി. നോര്‍ത്യെ അഞ്ച് റണ്‍സോടെ പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്കായി 10 റണ്‍സ് മാത്രം വഴങ്ങി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് എടുത്തു. ഉമേഷ് യാദവ്, ഷഹബാസ് നദീം എന്നിവര്‍ രണ്ടു വീതവും രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
. ആദ്യ ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 162 റണ്‍സിനും രണ്ടാ ഇന്നിംഗ്സില്‍ 134 റണ്‍സിനും പുറത്താവുകയായിരുന്നു.ഒന്നാം ഇന്നിംഗ്സില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റിന് 497 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇരട്ട സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയും സെഞ്ച്വറി നേടിയ അജിങ്ക്യ രഹാനെയുമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്
Discussion about this post