പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മണ്ഡലമായ വാരണാസിയിലെ പാർട്ടി പ്രവർത്തകരുമായി ഒക്ടോബർ 24 ന് സംവദിക്കും. ബിജെപി പ്രവർത്തകരുമായി നടത്തുന്ന സംവാദത്തെ കുറിച്ച് പ്രധാനമന്ത്രി തന്റെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ആശയവിനിമയം നടത്തുക.
‘ഒക്ടോബർ 24 ന് ഞാൻ എന്റെ പാർലമെന്റ് മണ്ഡലമായ വാരണാസിയിലെ പ്രവർത്തകരുമായി സംവദിക്കും. പരിപാടിയിലേക്ക് പ്രവർത്തകുടെ ഇടപെടലുകളും ഞാൻ ക്ഷണിക്കുന്നു’. നിങ്ങളുടെ നിർദ്ദേശങ്ങളും ചോദ്യങ്ങളും നമോ ആപ്പിലൂടെ പങ്ക് വയ്ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഹിന്ദിയിലാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഈ വർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ടാം തവണയും പ്രധാനമന്ത്രി വാരണാസിയിൽ നിന്ന് വിജയിച്ചിരുന്നു. തന്റെ മണ്ഡലത്തിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള ബിജെപി പ്രവർത്തകരുമായും പ്രധാനമന്ത്രി ഇത്തരത്തിൽ ഇതിന് മുൻപും സംവദിച്ചിട്ടുണ്ട്.
Discussion about this post