എം.ജി സർവകലാശാലയുടെ അടിയന്തര സിൻഡിക്കേറ്റ് യോഗം നാളെ ചേരും. വൈസ് ചാൻസലറുടെ അഭാവത്തിൽ പ്രോ. വൈസ് ചാൻസലറുടെ അധ്യക്ഷതയിലാവും സിൻഡിക്കേറ്റ് ചേരുക.മാർക്ക് ദാനം അടക്കമുള്ള വിഷയങ്ങൾ വിവാദമായ സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചിട്ടുള്ളത്. യോഗത്തിൽ അടിയന്തര നടപടികളുണ്ടായേക്കുമെന്നാണ് സൂചന.
വിവാദങ്ങളുണ്ടാകാൻ കാരണമായ പ്രശ്‌നങ്ങളെല്ലാം സിൻഡിക്കേറ്റിൽ ചർച്ച ചെയ്യും. ബി.ടെക്. പരീക്ഷാഫലം വന്നശേഷം മാർക്ക് നൽകി വിദ്യാർഥികളെ ജയിപ്പിച്ചതിൽ സർക്കാർ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മാർക്ക് ദാനം അക്കാദമിക് കൗൺസിലിന്റെ ശുപാർശ വാങ്ങി ക്രമപ്പെടുത്തിയേക്കും. അല്ലെങ്കിൽ ഈ നടപടി റദ്ദാക്കാൻ സാധ്യതയുണ്ട്.
Discussion about this post