ഹരിയാനയില്‍ ബിജെപി തന്നെ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അഞ്ച് സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. രണ്ട് സ്വതന്ത്രര്‍ കൂടി ഇന്ന് നിലപാട് പ്രഖ്യാപിക്കും. നിര്‍ണായക ഘടകമായി മാറിയ ജെജെപിയും ബിജെപിയെ പിന്തുണക്കാനാണ് സാധ്യത. ഇന്ന് വൈകിട്ട് നാല് മണിക്ക് ജെപിപി നേതാവ് ദുഷ്യന്ത് ചൗതാല വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇവിടെ വച്ച് തങ്ങളുടെ നിലപാട് പ്രഖ്യാപിക്കും
രന്ദീര് സിംഗ്, ബല്‍രാജ് കുണ്ടു, രഞ്ജിത് സിംഗ്, ഗോപാല്‍ ഗണ്ഡ, രാകേഷ് ദൗല്ദാബാദ് എന്നി സ്വതന്ത്രരാണ് ബിജെപി സര്‍ക്കാരുണ്ടാക്കിയാല്‍ പിന്തുണക്കുമെന്ന് അറിയിച്ചത്. സോബിര്‍ സാംഗ്വാന്, പാല് ഗോണ്ടര്‍ എന്നിവരും ബിജെപിയെ പിന്തുണക്കുമെന്നാണ് സൂചന. ഇവര്‍ ഇന്ന് ബിജെപി വര്‍ക്കിംഗ് പ്രസിഡണ്ട് ജെപി നദ്ദയെ കാണുന്നുണ്ട്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറുമായും ഇവര്‍ വൈകിട്ട് കൂടിക്കാഴ്ച നടത്തും. ഇതിനിടെ ഖട്ടാര്‍ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്.
90 അംഗ നിയമസഭയില്‍ ബിജെപിയ്ക്ക് 40 സീറ്റുകളാണ് ഉള്ളത്. ഭൂരിപക്ഷം തികയ്ക്കാന്‍ 46 അംഗങ്ങള്‍ മതി. ഏഴ് സ്വതന്ത്രര്‍ കൂടി ബിജെപിയെ പിന്തുണക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 10 അംഗങ്ങളാണ് ജെജെപിയ്ക്ക് ഉള്ളത്. ഇവരുടെ പിന്തുണ കൂടി ബിജെപിയ്ക്ക് ലഭിച്ചേക്കുമെന്നാണ് സൂചന
Discussion about this post