അയോധ്യയിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുളള ദീപോത്സവം ശനിയാഴ്ച സംഘടിപ്പിക്കും. അയോധ്യ കേസിൽ വിധി വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ദീപാവലി ആഘോഷം നടക്കുന്നത്.വിവിധ രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികൾ ദീപോത്സവത്തിൽ പങ്കെടുക്കും.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പരിപാടികളിൽ പങ്കെടുക്കു. വൈകീട്ട് നാലിന് അദ്ദേഹം രാം കഥ പാർക്കിൽ എത്തിച്ചേരും.
ഫിജിയൻ എംപി വീണ ഭട്നഗർ മുഖ്യാതിഥി ആയിരിക്കും. യുപി ഗവർണ്ണർ ആനന്ദി ബെൻപട്ടേലും പങ്കെടുക്കും. രാവിലെ 10 മുതൽ പരാപിടകൾ ആരംഭിക്കും. പ്രത്യേക സൂര്യ ആരതി ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ട്.വിദേശികൾക്ക് മുന്നിൽ ശ്രീരാമന്റെ ജീവിതം വിവരിക്കുന്ന നാടകവും അരങ്ങേറും. ചടങ്ങിന്റെ ഭാഗമായി അര ലക്ഷത്തോളം വിളക്കുകൾ അയോധ്യയിൽ തെളിയിക്കും.
Discussion about this post