ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള വാർത്തകൾ എത്തിക്കാൻ ലക്ഷ്യമിട്ട് ഫേസ്ബുക്ക്. ഫേസ്ബുക്ക് ആപ്പിനുള്ളിൽ തന്നെ പ്രത്യേക ടാബ് വാർത്താ പ്ലാറ്റ്ഫോമിനായി മാറ്റിവച്ചുകൊണ്ടാണ് പുതിയ സംവിധാനം. ന്യൂസ് ടാബ് എന്നാണ് ഇതിന്റെ പേര്.
ആപ്പ് അപ്ഡേഷനിൽ പുതിയ മാറ്റങ്ങൾ ലഭ്യമാവുമെന്നാണ് അധികൃതർ അറിയിക്കുന്നത്. ഫേസ്ബുക് ഹോം പേജിലെ ‘ന്യൂസ്’ എന്ന ടാബിൽ ക്ലിക് ചെയ്യുമ്പോൾ ടൈംലൈൻ പോലെ വാർത്തകൾ വായിക്കാൻ സാധിക്കും.
ഇന്നത്തെ വാർത്തകൾ, പ്രധാനവാര്‍ത്തകള്‍, ഇഷ്ടപ്പെടുന്ന വിഷയങ്ങള്‍, സബ്സ്ക്രൈബ് ചെയ്തിരിക്കുന്നവ, വ്യക്തിപരമായി വായിക്കാന്‍ താല്‍പര്യപ്പെടുന്നവ, വായിക്കാന്‍ താല്‍പര്യപ്പെടാത്തവ തുടങ്ങി ഉപഭോക്താവിന്റെ അഭിരുചിക്ക് അനുസരിച്ചാണ് ഫേസ്ബുക്ക് വാൾ ക്രമീകരിക്കപ്പെടുക.
ഫേസ്ബുക്ക് വ്യാജ വാർത്തകളുടെ വേദിയാകുന്നു എന്ന ആക്ഷേപങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.അമേരിക്കയിൽ അവതരിപ്പിച്ച ഈ സംവിധാനം. ഇന്ത്യയടക്കം മറ്റു രാജ്യങ്ങളിലും വൈകാതെ ലഭ്യമാകും.
Discussion about this post