ശ്രീലങ്കയിൽ ആഭ്യന്തര യുദ്ധത്തിനിടെ അറസ്റ്റിലായ തമിഴ് പുലികൾ ഉൾപ്പെടെയുള്ളവരെ മോചിപ്പിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുമെന്നു പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ഗോതബയ രാജപക്ഷെ. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രകടനപത്രികയിലാണു വാഗ്ദാനം. സഹോദരനായ മഹിന്ദ രാജപക്ഷെ പ്രസിഡന്റായിരുന്നപ്പോൾ പ്രതിരോധ മന്ത്രിയായിരുന്നു ഗോതബയ.
കാൽ നൂറ്റാണ്ടിലേറെ നീണ്ട ആഭ്യന്തര യുദ്ധത്തിലെ കുറ്റകൃത്യങ്ങളെപ്പറ്റി അന്വേഷണം വേണെമെന്നു യുഎൻ മനുഷ്യാവകാശ സമിതി ലങ്കൻ സർക്കാരുമായി കരാറുണ്ടാക്കിയിരുന്നു. താൻ വിജയിച്ചാൽ ഈ കരാർ പരിഗണിക്കില്ലെന്നും ഗോതബയ വ്യക്തമാക്കി. ശ്രീലങ്ക പൊതുജന പെരാമുന (എസ്എൽപിപി) പാർട്ടിയുടെ സ്ഥാനാർഥിയാണ് ഇദ്ദേഹം. നവംബറിലാണു രാജ്യത്തു പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
Discussion about this post