ക്യാൻസർ ഉണ്ടെന്ന് തെറ്റായ റിപ്പോർട്ട് നൽകിയ സ്വകാര്യ ലാബിനെതിരെ വീട്ടമ്മ. ക്യാൻസർ രോഗമുണ്ടെന്ന് തൃശൂർ വാടാനപ്പള്ളി സ്വദേശി പുഷ്പലതക്കാണ് സ്വകാര്യ ലാബ് തെറ്റായ റിപ്പോർട്ട് നൽകിയത്. തെറ്റായ റിപ്പോർട്ട് നൽകിയ തൃശൂരിൽ പ്രവർത്തിക്കുന്ന സെൻട്രൽ ലാബിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് പുഷ്പലതയും കുടുംബവും.
ഡോക്ടർ ലാബ് റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ച് വീണ്ടും പരിശോധന നടത്താൻ ആവശ്യപ്പെട്ടു. മറ്റൊരു ലാബിൽ വീണ്ടും പരിശോധന നടത്തിയതോടെയാണ് ക്യാൻസറല്ല എന്നും വയറ്റിൽ കൊഴുപ്പ് അടിഞ്ഞതാണെന്നും വ്യക്തമായത്. എന്നാൽ, തങ്ങൾക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന നിലപാടിലാണ് സെൻട്രൽ ലാബ് അധികൃതർ.
സെൻട്രൽ ലാബിലെ റിപ്പോർട്ട് വന്നപ്പോൾ താനും കുടുംബവും ഒരുപാട് ദുഖിച്ചെന്നും കടുത്ത മനപ്രയാസം ഉണ്ടായെന്നും പുഷ്പലത പറഞ്ഞു. സെൻട്രൽ ലാബിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പുഷ്പലതയുടെ കുടുംബം നോട്ടീസച്ചിരിക്കുകയാണ്.
Discussion about this post