നമ്മുടെ ആരോഗ്യം നിർണയിക്കുന്നതിൽ നാം കഴിക്കുന്ന ഭക്ഷണത്തിന്റെ പങ്ക് വളരെ വലുതാണ്. ശാരീരിക ആരോഗ്യത്തിന്റെ മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. സുന്ദരചർമ്മത്തിനായി വിദേശികൾ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് മത്തങ്ങയെന്ന് അറിയാമോ? ആൽഫാ കരോട്ടിൻ,ബീറ്റാ കരോട്ടിൻ,നാരുകൾ,വിറ്റാമിൻ സി,ഇ,പൊട്ടാസ്യം,മഗ്നീഷ്യം, എന്നിവയുടെ കലവറയാണ് മത്തങ്ങ. ശരീരത്തിന് ആവശ്യമായ ആന്റി ഓക്സിഡന്റുകൾ, ധാതുക്കൾ എന്നിവയും മത്തങ്ങയിൽ ധാരാളമായുണ്ട്. കൂടാതെ മത്തങ്ങാക്കുരു മഗ്നീഷ്യം, പ്രോട്ടീൻ, സിങ്ക്, അയേൺ എന്നിവയുടെ കലവറയാണ്
ചർമ്മം തിളങ്ങാൻ മത്തങ്ങ ഉപയോഗിക്കാം. കുരു നീക്കം ചെയ്ത ശേഷം മത്തങ്ങ നന്നായി അരച്ചെടുത്ത് ചർമ്മത്തിൽ പുരട്ടാം. ഇത് ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്നതോടൊപ്പം മുഖക്കുരുവിനെതിരെ പോരാടുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യും.മത്തങ്ങയോടൊപ്പം മറ്റ് ചേരുവകൾ കൂടി കലർത്തുന്നതിലൂടെ ഗുണം ഇരട്ടിക്കും. പരീക്ഷിച്ചാലോ?
മത്തങ്ങ പൾപ്പിലേയ്ക്ക് മുട്ടയുടെ വെള്ള, തേൻ എന്നിവ ചേർത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കാം. ശേഷം കഴുകിക്കളയാം. കരുവാളിപ്പ് മാറാനും കറുത്ത പാടുകളെ അകറ്റാനും മുഖക്കുരു മാറാനും ചർമ്മം തിളങ്ങാനും ഇത് പതിവായി ചെയ്യാം.മുട്ട ചേർക്കാതെ തേൻമാത്രം ചേർത്തും ഉപയോഗിക്കാം.
ഒരു ടീസ്പൂൺ അരച്ച മത്തങ്ങയിലേയ്ക്ക് ഒരു സ്പൂൺ കാപ്പിപ്പൊടി ചേർക്കാം. ഇതിലേയ്ക്ക് മൂന്ന് ടീസ്പൂൺ തൈരും അര ടീസ്പൂൺ തേനും ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. ഉണങ്ങിയ ശേഷം കഴുകി കളയാം. മുഖത്തെ ചുളിവുകൾ അകറ്റാനും ചർമ്മം തിളങ്ങാനും ഇത് സഹായിക്കും. മത്തങ്ങ പൾപ്പിനൊപ്പം അൽപം പഞ്ചസാര ചേർത്ത് മുഖത്ത് സ്‌ക്രബ്ബ് ചെയ്യാം. മുഖത്തെ കറുത്ത പാടുകൾ അകറ്റാൻ ഇത് സഹായിക്കും.
നന്നായി അരച്ചെടുത്ത മത്തങ്ങയിലേയ്ക്ക് കാൽ ടീസ്പൂൺ ജാതിക്ക പൊടി, തേൻ, അല്പം ആപ്പിൾ സിഡാർ വിനീഗർ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു കൂട്ട് തയ്യാറാക്കി എടുക്കുക. ഇനി ഇത് മുഖത്തും കഴുത്തിലുമെല്ലാം തേച്ച് പിടിപ്പിച്ച ശേഷം കുറച്ച് നേരം മസ്സാജ് ചെയ്യുക. ഇത് ചർമ്മത്തിൽ തുടരാൻ അനുവദിച്ച ശേഷം കഴുകി കളയാം.
#pumpkinpeel #skincare #m #pumpkin #antiaging #microdermabrasion #facials #beauty #facial #selfcare #glowingskin













Discussion about this post