ന്യൂയോർക്ക്: അമേരിക്കയിൽ അതിശൈത്യമുണ്ടാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം. അടുത്ത ആഴ്ചയുടെ നിലവിലെ തണുപ്പിലും മഞ്ഞു വീഴ്ചയിലും വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രവചനം. പോളാർ വോർട്ടെക്‌സ് എന്ന ധ്രുവ ചുഴലിയാണ് ഈ കാലാവസ്ഥാ മാറ്റത്തിന് കാരണം ആകുന്നത് എന്നാണ് വിവരം.
നിലവിൽ കനത്ത മഞ്ഞുവീഴ്ചയും ശൈത്യവും ആണ് അമേരിക്കയിൽ അനുഭവപ്പെടുന്നത്. അടുത്ത ആഴ്ചയോടെ കിഴക്കൻ സംസ്ഥാനങ്ങളിൽ മഞ്ഞുവീഴ്ചയും തണുപ്പും തീവ്രമാകും. പിന്നീട് തെക്കൻ മേഖലയിലേക്ക് ചുഴലി നീങ്ങും. തണുപ്പ് കനക്കുന്ന പശ്ചാത്തലത്തിൽ ആളുകൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഭൂമിയുടെ ധ്രുവങ്ങളിൽ ഉണ്ടാകുന്ന പ്രതിഭാസം ആണ് ധ്രുവ ചുഴലി. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി ആർട്ടിക്, അന്റാർട്ടിക് ധ്രുവങ്ങളിലെ വായു ശക്തിപ്പെടും. ഇതാണ് ധ്രുവ ചുഴലി. വേനൽ കാലങ്ങളിൽ ഇവിടുത്തെ വായുവിന് ശക്തി കുറവ് ആയിരിക്കും. ശൈത്യകാലത്ത് ഇത് ശക്തിപ്രാപിക്കുന്നതോടെ ഇവിടുത്തെ മഞ്ഞ് ഉരുകി പോകാത്ത തണുത്ത കാലാവസ്ഥ സൃഷ്ടിക്കും. എതിർഘടികാര ദിശയിലാണ് ആർട്ടിക് പ്രദേശത്ത് ധ്രുവ ചുഴലി ഉണ്ടാകുക.
Discussion about this post