സുരക്ഷ സേനയുമായി ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീർ അതിർത്തിയിലെ നിയന്ത്രണ രേഖ സന്ദർശിക്കും.
കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുളള സൈനിക താവളങ്ങൾ സന്ദർശിച്ച് സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പ്രധാനമന്ത്രി ആയതിന് ശേഷം മോദി പാക്കിസ്ഥാന്റെയും, ചൈനയുടെയും അതിർത്തികളിലെ വിവിധ സ്ഥലങ്ങളിൽ സൈനികരോടൊപ്പം ദീപാവലി ആഘോഷിച്ചിട്ടുണ്ട്.
ഇന്തോ-ടിബറ്റൻ അതിർത്തി പോലീസ് ഉദ്യോഗസ്ഥരുമായി ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞ വർഷം മോദി ഉത്തരാഖണ്ഡ് സന്ദർശിച്ചിരുന്നു. ജലന്ധരി ഗാഡ്, ഭാഗീരഥി നദികളുടെ സംഗമസ്ഥാനത്തും,8000 അടി ഉയരത്തിൽ ബസ്പ താഴ് വരയുടെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഹർഷിൽ. ഇവിടെയാണ് കഴിഞ്ഞ വർഷം ദീപാവലി ആഘോഷിച്ചത്.
2014 ൽ പ്രധാനമന്ത്രിയായ ശേഷം മോദി കരസേന ജവാന്മാർക്കൊപ്പം ദീപാവലി സിയാച്ചനിൽ ചെലവഴിച്ചിരുന്നു. 2015ൽ ദീപാവലി പഞ്ചാബ് അതിർത്തിയിലായിരുന്നു. 2016 ൽ ഹിമാചൽ പ്രദേശിലും ആയിരുന്നു.
Discussion about this post