ഇന്ന് ദീപാവലി. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉത്സവമാണ്് ദീപാവലി. മനുഷ്യമനസ്സുകളിലെ അന്ധകാരത്തെ അകറ്റി വെളിച്ചം കൊണ്ടുവരുക എന്നതാണ് ദീപാവലി നൽകുന്ന സന്ദേശം.തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്.ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഹിന്ദു, ജൈന, സിഖ് മത വിശ്വാസികൾ മൺവിളക്കുകൾ തെളിച്ചും, പടക്കം പൊട്ടിച്ചും ആഘോഷിക്കും
ദീപങ്ങളുടെ ഉത്സവവമായ ദീപാവലി ദേവി പ്രീതിയ്ക്ക് അത്യുത്തമമായ ദിനമാണ്. ഈ ദിനത്തിൽ വ്രതമനുഷ്ഠിച്ചാൽ വീട്ടിൽ ഐശ്യര്യമുണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഉത്തരേന്ത്യയിലാണ് പ്രധാനമായും ദീപാവലി ആഘോഷിക്കുന്നത്.
ദീപാവലിയുടെ തലേന്ന് സൂര്യാസ്തമയം മുതൽ വ്രതം ആരംഭിക്കും. ഒരിക്കലൂണ് അഭികാമ്യം. ലക്ഷ്മിപ്രീതികരമായ വ്രതാനുഷ്ഠാനമായതിനാൽ പൂർണ്ണ ഉപവാസം പാടില്ല. ലഘു ഭക്ഷണം കഴിക്കാം. സൂര്യോദയത്തിന് മുൻപേ കുളിച്ച് നിലവിളക്ക് കൊളുത്തി ലക്ഷ്മി പ്രീതികരമായ മന്ത്രങ്ങൾജപിക്കണം. മഹാലക്ഷ്മി അഷ്ടകം കുറഞ്ഞത് മൂന്ന് തവണ ജപിക്കുന്നത് സർവ്വൈശ്വര്യത്തിന് നല്ലതാണ്. ദേവീ ക്ഷേത്ര ദർശനവും അന്നദാനവും ഉത്തമ ഫലം നൽകും.
ജൈനമതവിശ്വാസപ്രകാരം തീർത്ഥങ്കര സംസ്കാരത്തിന് തുടക്കമിട്ട മഹാവീരന്റെ മോക്ഷപ്രാപ്തിനടന്നത് ഈ ദിനത്തിലാണ്.സിഖ്മതത്തെ സംബന്ധിച്ച് 1577ൽ പഞ്ചാബിലെ അമൃതസർ സുവർണ്ണക്ഷേത്രത്തിന്റെ ശിലാന്യാസം നടന്നത് ഈ ദിവസമാണ്.
പൊതുസമൂഹത്തിൽ ദീപപ്രഭപോലെ ഐശ്വര്യം നിറയുന്ന ദീപാവലിനാളുകളിലാണ് മധുരപലഹാരങ്ങളുടേയും വസ്ത്രങ്ങളുടേയും സ്വർണ്ണത്തിന്റെയും കച്ചവടം പൊടിപൊടിക്കുന്നത്.
Discussion about this post