കണ്ണൂർ ചക്കരക്കല്ലിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് മരിച്ചത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.
ഇന്നലെ ഉച്ചവരെ ഇരുവരും സ്കൂളിലുണ്ടായിരുന്നു.
ക്ലാസ് കഴിഞ്ഞെത്തിയ ശേഷം കാഞ്ഞിരോട് സ്വദേശിനി കൂട്ടുകാരിയുടെ വീട്ടിലേക്കു പോകുകയായിരുന്നു. മുകളിലെ മുറിയിൽ കയറിയ ഇരുവരും ഏറെക്കഴിഞ്ഞും പുറത്തു വരാത്തതിനെ തുടർന്നു വീട്ടുകാർ നോക്കിയപ്പോഴാണു തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു.
ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല. മൃതദേഹം അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ ചക്കരക്കല്ല് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Discussion about this post