ദീപാവലി ആഘോഷം സൈനികര്‍ക്കൊപ്പം ആഘോഷിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി.അതിനായി ജമ്മു കാശ്മീരിലെ രജൗരി ജില്ലയില്‍ അദ്ദേഹമെത്തി.കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുളള സൈനിക താവളങ്ങൾ സന്ദർശിച്ച് സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനാണ് അദ്ദേഹം പദ്ധതിയിട്ടിരിക്കുന്നത്.
2014 ൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം തന്റെ ആദ്യ ദീപാവലി സിയാച്ചിൻ ഹിമാനിയുടെ ബേസ് ക്യാമ്പ് സന്ദർശിച്ചായിരുന്നു ആഘോഷിച്ചത്. പാക്കിസ്ഥാന്റെയും ചൈനയുടെയും അതിർത്തികളിൽ വിവിധ സ്ഥലങ്ങളിൽ സമയം ചെലവഴിക്കുകയും ചെയ്തിരുന്നു.ഈ വർഷവും പ്രധാനമന്ത്രി മോദി നിയന്ത്രണ രേഖയിലെ സൈനിക താവളങ്ങൾ സന്ദർശിക്കും.
Discussion about this post