വാളയാര്‍ പീഡനക്കേസില്‍ പോലിസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപി ഐ നേതാവ് ആനി രാജ.കേസന്വേഷിച്ച പോലീസ് സംഘം പൂര്‍ണ പരാജയമായിരുന്നുവെന്ന് ആനി രാജ തുറന്നടിച്ചു.സര്‍ക്കാരിനും ഇതില്‍ പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ആനി രാജ പറഞ്ഞു.
കേരളത്തിൽ ആസിഫമാർ ഉണ്ടാകാൻ പാടില്ല. പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം ഇല്ല എന്ന് മുഖ്യമന്ത്രി ഉറപ്പ് വരുത്തണമെന്നും ഇടതു പക്ഷത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് ഈ കേസ് മാറാൻ പാടില്ലെന്നും ആനി രാജ പറഞ്ഞു.
അതേസമയം കേസ് ഒരു സ്വതന്ത്ര ഏജന്‍സിയ കൊണ്ട് അന്വേഷിപ്പിക്കണം.സംസ്ഥാന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണമെന്നും ആനി രാജ പറഞ്ഞു.ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ അനുഭാവിയായിരുന്നാലും ശരി കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ വ്യക്തമാക്കി.
Discussion about this post