ഇത്തവണ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഗോശാലകളില്‍ ദീപോത്സവം നടത്തണമെന്ന് യു.പിയില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം. ദീപോത്സവം നടത്തിയാല്‍ മാത്രം പോര, അതിന്റെ വീഡിയോ പകര്‍ത്തി അയച്ചു തരണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
അയോധ്യയില്‍ നാല് ലക്ഷത്തിലധികം മണ് ചിരാതുകള്‍ തെളിയിച്ച് ശനിയാഴ്ച ദീപോത്സവം ആഘോഷിച്ചിരുന്നു. ഇതേ മാതൃകയിലാണ് ഗോശാലകളിലും ദീപങ്ങള്‍ തെളിയിക്കാനാണ് പശുക്കളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച ഗോ സേവാ ആയോഗ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ദീപാവലിക്ക് ശേഷം പശുക്കളെ ആരാധിക്കുക പതിവാണെന്നും അതിനാല്‍ തന്നെ ദീപോത്സവം ഗോശാലകളില്‍ ആഘോഷിക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്നുമാണ് ഗോ സേവ ആയോഗ് ചെയര്മാന് ശ്യാം നന്ദന് സിങ് ഇതേപ്പറ്റി പ്രതികരിച്ചത്.
Discussion about this post