വാളയാര്‍ പീഡനക്കേസ് പ്രതികള്‍ പാര്‍ട്ടിയുടെ ആള്‍ക്കാരെന്ന് ഇരയായ പെണ്‍കുട്ടികളുടെ അമ്മ. പ്രതികള്‍ക്കു ബന്ധം അരിവാള്‍ ചുറ്റിക പാര്‍ട്ടിയുമായെന്ന് അമ്മ പ്രമുഖ മാധ്യമത്തിനോട് വെളിപ്പെടുത്തി. തെളിവുണ്ടായിട്ടും പ്രതികള്‍ രക്ഷപ്പെട്ടതു പാര്‍ട്ടി പിന്തുണ കാരണമെന്നും അമ്മ പറയുന്നു. വാളയാര്‍ പീഡനക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു.പൊലീസ് അപ്പീല്‍ പോകുന്നതില്‍ കാര്യമില്ല. പൊലീസ് അന്വേഷിച്ചിട്ടു കാര്യമില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
അതേസമയം വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെവിട്ട കോടതിവിധിക്കെതിരെ അപ്പീല്‍ നല്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ പാളിച്ചയുണ്ടായിട്ടല്ല, കേസിന്റെ ഗൗരവം കണക്കിലെടുത്താണു തീരുമാനമെന്ന് തൃശൂര്‍ റേഞ്ച് ഡിെഎജി എസ്. സുരേന്ദ്രന് പറഞ്ഞു. പ്രതികള്‍ക്കു ശിക്ഷ ഉറപ്പാക്കണമെന്നു പൊതുസമൂഹത്തില്‍ ആവശ്യം ശക്തമായതോടെയാണു പൊലീസ് നീക്കം.
Discussion about this post