അറബിക്കടലിലെ ‘മഹാ’ ചുഴലിക്കാറ്റ് അതിത്രീവമാകുന്നു. ലക്ഷദ്വീപിൽ അതീവ ജാഗ്രതാ നിർദ്ദേശം തുടരുകയാണ്. കേരളത്തിലും ശക്തമായ മഴയും കാറ്റും തുടരും. സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
കോഴിക്കോട് നിന്ന് 325 കിലോ മീറ്റർ ദൂരെയും ലക്ഷദ്വീപിലെ അമിൻദിവി ദ്വീപിൽ നിന്ന് 40 കിലോ മീറ്റർ അകലെയുമാണ് നിലവിൽ മഹാചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. ലക്ഷദ്വീപിലേക്ക് എത്തുന്ന ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്രമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ലക്ഷദ്വീപിൽ ഇന്ന് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വരെ ചുഴലിക്കാറ്റ് ആഞ്ഞടിക്കും. മഹാ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും, സംസ്ഥാനത്ത് 60 കീലോ മീറ്റർ വേഗതയിൽ വരെ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.
എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
Discussion about this post