ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉടമസ്ഥനില്ലാതെ സംശയാസ്പദമായ നിലയിൽ ബാഗ് കണ്ടെത്തി.വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. മൂന്നാം ടെർമിനലിൽ നിന്നാണ് ബാഗ് കണ്ടെത്തിയത്.
Delhi: Security tightened at Terminal 3 of Indira Gandhi International Airport after a suspicious bag was spotted in the Airport premises. pic.twitter.com/7CkuNqJbCs
— ANI (@ANI) November 1, 2019
പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തുണ്ട്്. ബാഗ് കണ്ടെത്തിയ വിവരം ഒരാൾ എയർപോർട്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തുടർന്ന് പോലീസ് എത്തി ബാഗ് സ്ഥലത്തുനീക്കി. ഇതിനുള്ളിൽ എന്താണെന്ന് പരിശോധിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
ബാഗ് കണ്ടെത്തിയതിനു പിന്നാലെ കുറച്ചു സമയത്തേക്ക് ടെർമിനൽ മൂന്ന് ഉപയോഗിക്കുന്നതിൽ നിന്ന് യാത്രക്കാരെ വിലക്കിയിരുന്നു.
Discussion about this post