കൊച്ചി മേയര്‍ സൗമിനി ജെയിന് സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തിലാണ് പരസ്യമായി കൗണ്‍സിലര്‍മാര്‍ ഈ ആവശ്യം ഉന്നയിച്ചത്.
കോണ്‍ഗ്രസിലെ ആറ് കൗണ്‍സിലര്‍മാരാണ് രംഗത്തെത്തിയത്. മേയറെ മാത്രം മോശക്കാരിയാക്കി നീക്കാനുള്ള തീരുമാനമാണെന്ന ആരോപണം തെറ്റാണെന്നും നേരത്തെ രണ്ടര വര്‍ഷത്തിന് ശേഷം സൗമിനി ജെയിന് സ്ഥാനമൊഴിയുമെന്ന് ധാരണ ഉണ്ടാക്കിയിരുന്നെന്നും എന്നാല്‍ ഈ ധാരണ മകളുടെ വിവാഹവും പാര്‍ലമെന്റ് തെരഞ്ഞെടുപ്പും പറഞ്ഞ് നീട്ടിവെച്ചെന്നും ഇവര്‍ ആരോപിച്ചു.
സ്ഥിരസമിതി ചെയര്മാന്മാര് എല്ലാവരും മാറണമെന്നായിരുന്നു ധാരണ. ജില്ലയിലെ നേതാക്കള്‍ക്കും ഇത് അറിയാമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. നേരത്തെ രണ്ട് കൗണ്‍സിലര്‍മാര്‍ മേയര്‍ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.
Discussion about this post