പൂഞ്ച്: ജമ്മു കശ്മീരിൽ വീണ്ടും പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ ഷാപുർ, കിർണി, കസ്ബ മേഖലകളിലായിരുന്നു പാക് പ്രകോപനം.
വെള്ളിയാഴ്ച രാത്രി 11.20ഓടെ യാതൊരു പ്രകോപനവുമില്ലാതെ പാകിസ്ഥാൻ മോർട്ടാർ ഷെല്ലുകളടക്കം ഇന്ത്യൻ അതിർത്തിയിലേക്ക് പ്രയോഗിക്കുകയായിരുന്നു. തുടർന്ന് ഇന്ത്യൻ സേന നടത്തിയ ശക്തമായ തിരിച്ചടിയിൽ പാകിസ്ഥാൻ പിന്മാറുകയായിരുന്നു. ഉച്ചയ്ക്ക് 1.15 വരെ വെടിവെപ്പ് തുടർന്നതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
Discussion about this post