ഡല്‍ഹി:ദേശീയ തലത്തില്‍ ബിജെപിക്കെതിരെ മതേതര കക്ഷികളുടെ കൂട്ടായ്മ എന്ന രീതിയില്‍ സജീവ ചര്‍ച്ചയായ ജനതാ പരിവാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍. പ്രമുഖ കക്ഷികളായ ജനതാ ദള്‍ യു-ആര്‍ജെഡി സഖ്യം യാഥാര്‍ത്ഥ്യമാവാന്‍ ഇടയില്ല എന്ന നിലയിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. കടുത്ത ഭിന്നതയാണ് ഇരുപാര്‍ട്ടികളും തമ്മില്‍ നിലനില്‍ക്കുന്നത്. ഇതോടെ പരിവാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളും നിര്‍ത്തിവച്ചിരിക്കുകയാണ്.
ജനുവരി 30ന് വിവിധ ജനതാ പാര്‍ട്ടികളുമായി ഡല്‍ഹിയില്‍ നിതീഷ് കുമാര്‍ നടത്താന്‍ നിശ്ചയിച്ച ചര്‍ച്ചയും മാറ്റിവെച്ചു.സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്, ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്താനായിരുന്നു നീക്കം.
ജനതപരിവാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ ഇപ്പോഴില്ല എന്നാണ് ജെഡിയു നേതൃത്വത്തിന്റെ പ്രതികരണം. ആര്‍ജെഡിയുവിന്റെയും ജെഡിയുവിന്റെയും പ്രവര്‍ത്തന ശൈലിയിലടക്കം വലിയ അന്തരമുണ്ടെന്നും ഇതുരണ്ടും യോജിച്ചുപോകാവുന്ന എന്തെങ്കിലും കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും
ജെഡിയു നേതാക്കള്‍ പറഞ്ഞു.അതേസമയം ലയന സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് ആര്‍ജെഡി നേതൃത്വത്തിന്റെ പ്രതികരണം. സമവായത്തിനുള്ള സാധ്യത അവസാനിച്ചിട്ടില്ല. . ലയനം ഏതുരൂപത്തിലായിരിക്കണം, പുതിയ പാര്‍ട്ടിയുടെ പേര്, പതാക, ഭരണഘടന, ചിഹ്നം എന്നി കാര്യങ്ങളിലെല്ലാം ധാരണയിലെത്തിച്ചേരേണ്ടതുണ്ടെന്ന് ആര്‍ജെഡി നേതാക്കള്‍ അറിയിച്ചു.
നേരത്തെ മകര സംക്രാന്തി നാളില്‍ ലയിക്കാനായിരുന്നു ജെഡിയു, ആര്‍ജെഡി പാര്‍ട്ടികളുടെ തീരുമാനം.
Discussion about this post