ആലപ്പുഴ: ബി.ജെ.പി ആലപ്പുഴ മണ്ഡലം സെക്രട്ടറി മണ്ണഞ്ചേരി പഞ്ചായത്ത് ഇരുപത്തിയൊന്നാം വാര്‍ഡ് പുതുവേ വെളിയില്‍ ഗോപിനാഥന് പിള്ളയുടെ മകന് വേണുഗോപാലിനെ (46) വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ ആറോടെ കലവൂര്‍ ഐ.ടി കോളനിയിലെ വീടിന് മുന്നില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.
സി.പി.എം പ്രവര്‍ത്തകനായിരുന്ന യെമ്മാച്ചനെ രണ്ട് വര്‍ഷം മുമ്പ് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് വേണുഗോപാല്‍. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കലവൂര്‍, മണ്ണഞ്ചേരി പ്രേദശത്ത് ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതികളെ കുറിച്ച് സൂചനയൊന്നും ലബിച്ചിട്ടില്ലെന്ന് പോലിസ് കേന്ദ്രങ്ങള്‍ അറിയിച്ചു. മേഖലയില്‍ കനത്ത പോലിസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
Discussion about this post