നിർധന യുവതിയുടെ കല്യാണത്തിന് സദ്യയുണ്ടാക്കാൻ ഒരുക്കിവച്ച ഭക്ഷണസാധനങ്ങളിലും കിണറ്റിലും മണ്ണെണ്ണയൊഴിച്ച് സാമഹ്യവിരുദ്ധരുടെ അതിക്രമം. കണ്ണൂരിലാണ് സംഭവം.
പേരാവൂർ മേൽ മുരിങ്ങോടി ആനക്കുഴിയിലെ നാല് സെന്റ് കോളനിയിലെ കിഴക്കേടത്ത് സീമയുടെ മകളുടെ ഇന്നുനടക്കേണ്ട കല്യാണത്തിന് വിരുന്നൊരുക്കാൻ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കളാണ് വെള്ളിയാഴ്ച രാത്രി നശിപ്പിച്ചത്. ആനക്കുഴി സാംസ്കാരിക കേന്ദ്രത്തിലൊരുക്കിയ കല്യാണ മണ്ഡപത്തിലും അലങ്കാരങ്ങളിലും കരി ഓയിൽ ഒഴിക്കുകയും ചെയ്തു.
പാചകത്തിനുള്ള സാധനങ്ങൾ സൂക്ഷിച്ച ചാക്കുകൾ തുളച്ച ശേഷമാണ് മണ്ണെണ്ണ ഒഴിച്ചത്. മണ്ഡപത്തിലേക്ക് വെള്ളം എടുത്തിരുന്ന സമീപത്തെ മനിരപ്പേൽ തങ്കച്ചന്റെ കിണറ്റിലും മണ്ണെണ്ണയൊഴിച്ചു കല്യാണ ഒരുക്കങ്ങൾക്കായി നാട്ടുകാർ വെള്ളിയാഴ്ച രാത്രി ഒത്തുകൂടിയിരുന്നു. അവർ പിരിഞ്ഞ ശേഷമാണ് അക്രമം. നാട്ടുകാർ ചേർന്ന് ഒരുക്കങ്ങൾ വീണ്ടും പൂർത്തിയാക്കി.
Discussion about this post