സ്കൂള്‍ കാന്റീനില്‍ ജങ്ക്ഫുഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര ഭക്ഷ്യ സുരക്ഷാ വകുപ്പ്. സ്കൂളിന്റെ 50 മീറ്റര്‍ ചുറ്റളവിലും ജങ്ക് ഫുഡുകളുടെ വില്‍പ്പന നിരോധിച്ചുകൊണ്ടുളള ചട്ടങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് രൂപം നല്കി. ഡിസംബറില്‍ ഇത് പ്രാബല്യത്തില്‍ വരും.
നിലവില്‍ രാജ്യത്ത് സ്കൂള്‍ കാന്റീനുകളില്‍ ജങ്ക് ഫുഡുകളുടെ വില്‍പ്പന നടക്കുന്നുണ്ട്. ഇത്തരം ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടി.
കായികമേളകളില്‍ ഇത്തരം ഭക്ഷ്യവസ്തുക്കളുടെ പരസ്യം അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. നിരോധനം നിലവില്‍ വരുന്നതോടെ കോള, ചിപ്പ്സ്, പാക്കേജ്ഡ് ജ്യൂസ്, ബര്‍ഗര്‍, പിസ, സമൂസ തുടങ്ങിയവയുടെ വില്‍പ്പന സ്കൂളുകളില്‍ അനുവദിക്കില്ല. ഇതിന് പുറമേ സ്കൂളിന് 50 മീറ്റര്‍ ചുറ്റളവിലും ഇത്തരം ജങ്ക് ഫുഡുകള്‍ വില്‍പ്പന നടത്തുന്നതിനും വിലക്കുണ്ടാകും.
Discussion about this post