യുഎപിഎ ചുമത്തി കോഴിക്കോട് അറസ്റ്റിലായ സിപിഎമ്മുകാര്‍ സിപിഐ മാവോയിസ്റ്റുകളെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് എഫ്.ഐ.ആര്. യു.എ.പി.എ ചുമത്തിയതിനെ കൃത്യമായി ന്യായീകരിക്കുന്നതാണ് എഫ്.ഐ.ആര്.
പട്രോളിങ്ങിനിടയില്‍ സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ ചോദ്യം ചെയ്തത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ കൈവശമുണ്ടായിരുന്ന ബാഗില്‍ നിരവധി രേഖകള്‍ ഉണ്ടായിരുന്നു. കോഡ് ഭാഷയിലുള്ള കുറിപ്പും സമരങ്ങളുടെ നോട്ടീസും കിട്ടി. സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയുടെ പുസ്തകവും ലഭിച്ചു.കേന്ദ്രസര്‍ക്കാര്‍ യുഎപിഎ പ്രകാരം നിരോധിച്ച പുസ്തകമാണിതെന്ന് പൊലീസ് അറിയിച്ചു.
പോലീസ് നേരത്തെ പറഞ്ഞിരുന്ന വാദങ്ങള്‍ എഫ്.ഐ.ആറില്‍ ആവര്‍ത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് മാവോവാദി സംഘനയുമായി അടുത്ത ബന്ധമുണ്ടെന്ന് എഫ്.ഐ.ആറില്‍ പറയുന്നു
Discussion about this post