മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകരായ അലന്, താഹ എന്നിവര്‍ക്ക് വേണ്ടി ഹാജരാവുന്നത് സിപിഎം ബന്ധമുള്ള അഭിഭാഷകന്. ജില്ലയിലെ പാര്‍ട്ടിയുടെ പ്രധാന കേസുകള്‍ കൈകാര്യം ചെയ്യുന്ന അഡ്വ: എം.കെ ദിനേശാണ് കോടതിയില്‍ ഹാജരായത്.
അഭിഭാഷകന്റെ ഫീസും സിപിഎം തന്നെ നല്‍കും. പാര്‍ട്ടി നേരിട്ട് നടത്തുന്ന കേസാണിതെന്നും ആശങ്ക വേണ്ടെന്നും ഇരുകുടുംബങ്ങള്‍ക്കും നേതാക്കള്‍ സന്ദേശം നല്‍കിയിട്ടുണ്ട്.
യു.എ.പി.എ ചുമത്തുന്നത് സര്‍ക്കാര്‍ നയമല്ലെന്നും ഈ വകുപ്പുകള്‍ നീക്കണമെന്നുമാണ് പ്രതിഭാഗം അഭിഭാഷകന് കോടതിയില്‍ വാദിച്ചത്.അതേസമയം ശകതമായ തെളിവുകളുമായി പോലീസ് രംഗത്തെത്തി.
Discussion about this post