പന്തീരാങ്കാവ് യുഎപിഎ കേസില്‍ തിരയുന്ന മൂന്നാമന്റെ സിസിടിവി ദൃശ്യം ലഭിച്ചെന്ന് പൊലീസ്. കേസില്‍ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ അറസ്റ്റു ചെയ്ത സ്ഥലത്തിന് തൊട്ടടുത്ത് ക്രിക്കറ്റ് ടെര്‍ഫിലെ സിസിടിവി ദൃശ്യമാണ് ലഭിച്ചത്. അലനും താഹയ്ക്കുമൊപ്പം മൂന്നാമന് ബൈക്കില്‍ സഞ്ചരിക്കുന്ന ദൃശ്യമാണ് കിട്ടിയത്. ഇയാള്‍ കോഴിക്കോട് സ്വദേശിയാണെന്നും പൊലീസ് പറഞ്ഞു.
അതേസമയം, മാവോയിസ്റ്റ് പ്രവര്‍ത്തകരാണെന്ന് അലനും താഹയും സമ്മതിച്ചതായി പൊലീസ് എഫ്ഐആറില്‍ പറയുന്നു. ഇവരില്‍ നിന്ന് മാവോയിസ്റ്റ് കേന്ദ്രക്കമ്മിറ്റിയുടെ ലഘുലേഖ പിടിച്ചെടുത്തു. ബുക്കുകളുടെ പുറംചട്ടയില്‍ കോഡ് ഭാഷയില്‍ എഴുത്തുകളുണ്ട്. മരട് ഫ്ലാറ്റ് കേസുമായി ബന്ധപ്പെട്ട ലേഖനം ഇവരില്‍ നിന്ന് പിടിച്ചെടുത്തെന്നും എഫ് ഐ ആറില്‍ പറയുന്നു.പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി കോടതി ഉത്തരവിട്ടു
Discussion about this post