സിപിഎം പ്രവര്‍ത്തകരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരേ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയ കേസില്‍ കോടതിയില്‍ ദുര്‍ബല വാദവുമായി പ്രോസിക്യൂഷന്. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ച രണ്ടാം ദിനത്തില്‍ ജാമ്യം നല്‍കണമെന്ന പ്രതിഭാഗം വാദത്തെ പ്രോസിക്യൂഷന് കാര്യമായി എതിര്‍ത്തില്ല. മാത്രമല്ല ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറയുമ്പോഴും തുടരന്വേഷണത്തിനായി കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം പോലും ഉന്നയിക്കാനും തയ്യാറായില്ല.
ഇതോടെ കേസില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും മാവേയിസ്റ്റ് ബന്ധത്തില്‍ ശക്തമായ തെളിവുകളുണ്ടെന്നും പോലീസ് പറയുമ്പോഴും പോലീസിന്റെ നിലപാടിന് വിരുദ്ധമായിരിക്കുകയാണ് പ്രോസിക്യൂഷന് വാദം. ഇതോടെ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എതിരേ പോലും യുഎപിഎ ചുമത്തുന്നുവെന്ന സിപിഎമ്മിനെതിരേ ഉയരുന്ന ആരോപണത്തില്‍ നിന്ന് പാര്‍ട്ടിയേയും സര്‍ക്കാരിനേയും രക്ഷിക്കാനുള്ള ശ്രമം കൂടിയാവുകയാണ് കോടതിയില്‍ പ്രോസിക്യൂഷന്റെ നിലപാട്.
നാളെയാണ് യുഎപിഎ ചുമത്തുന്നതുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷനോട് വിശദീകരണം നല്കാന് കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടത്. പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതും നാളത്തേക്ക് മാറ്റി കോടതി ഉത്തരവിട്ടു.
Discussion about this post