തൃശൂർ ജില്ലയിൽ നിന്നും ഒറ്റദിവസം കൊണ്ട് ആറ് പെൺകുട്ടികളെ കാണാതായി. മാള, പാവറട്ടി, വടക്കാഞ്ചേരി, അയ്യന്തോൾ സ്റ്റേഷൻ പരിധിയിൽ നിന്നാണ് കാണാതായത്. ആറുപേരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. സ്കൂൾ കോളജ് വിദ്യാർത്ഥിനികളായ പെൺകുട്ടികളെയാണ് കാണാതായിരിക്കുന്നത്.
ഇരുപത്തിനാല് മണിക്കൂറിനകമാണ് ആറ് പെൺകുട്ടികളെ കാണാതായത്. ആറ് പെൺകുട്ടികളും തമ്മിൽ ബന്ധമില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഈ കുട്ടിയെ കാണാതായത്. പുരുഷ സുഹൃത്തുക്കൾക്കൊപ്പം പോയതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ഇവർ എവിടെയാണെന്നതു സംബന്ധിച്ച് വിവരം ലഭ്യമായിട്ടില്ല.
Discussion about this post