ഇടുക്കി ശാന്തന്‍പാറയില്‍ ദുരൂഹസാഹചരത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ ഫാമില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ നിലയിലാണ് മതൃദേഹം കണ്ടെത്തിയത്. ഇടുക്കി ശാന്തന്‍പാറ സ്വദേശി റിജോഷാണ് മരിച്ചത്.
റിജോഷിന്റെ ഭാര്യ ലിജി, റിസോർട്ട് മാനേജർ വസിം എന്നിവർ കഴിഞ്ഞദിവസം മുതല്‍ ഒളിവിലാണ്. ഇവരാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ സംശയം.പൊലീസ് സ്ഥലത്തെത്തി മണ്ണു നീക്കി മൃതദേഹം പുറത്തെടുത്തു. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
Discussion about this post