കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച തുടരുന്നതായി റിപ്പോർട്ട്. ജമ്മു ശ്രീനഗർ ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. ശ്രീനഗർ വിമാനത്താവളത്തിലേക്കും അവിടെനിന്നു പുറപ്പെടുന്നതുമായ എല്ലാ വിമാനങ്ങളും റദ്ദാക്കി. ഗുരേസ്, മച്ഛിൽ, കേരാൻ, താങ്ധർതുടങ്ങിയിടങ്ങളെ ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന റോഡുകളും അടച്ചിട്ടുണ്ട്.
#WATCH Srinagar turns white, receives season's first snowfall #JammuAndKashmir pic.twitter.com/WN9UY3kwBf
— ANI (@ANI) November 7, 2019
മഞ്ഞുവീഴ്ച ശ്രീനഗറിലെ ജനജീവിതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ജമ്മു ശ്രീനഗർ റോഡ് അടച്ചതിനെ തുടർന്ന് രണ്ടായിരത്തോളം വാഹനങ്ങൾ വഴിയിലായി. കനത്തമഞ്ഞുവീഴ്ചയെ തുടർന്ന് പലയിടങ്ങളിലും മരങ്ങളും വൈദ്യുത പോസ്റ്റുകളും മറിഞ്ഞുവീണതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
മഞ്ഞ് നീക്കുന്ന പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്ന് ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണര്‍ ഷഹീദ് ഇക്ബാൽ ചൗധരി പറഞ്ഞു. മഞ്ഞ് നീക്കം ചെയ്യാന്‍ 45 യന്ത്രങ്ങളും വെള്ളം നീക്കം ചെയ്യാനുള്ള പമ്പുകളും സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാഴാഴ്ച രാവിലെ 11.30 വരെ ശ്രീനഗറിൽ 11 സെ.മി മഞ്ഞുവീഴ്ചയുണ്ടായി. ഗുൽമാർഗിൽ ബുധനാഴ്ച 62 സെ.മി മഞ്ഞാണ് പെയ്തത്.
Discussion about this post