ഫഹദ് ഫാസില്‍, നവാസുദ്ദീന്‍ സിദ്ദിഖി, ശശാങ്ക് അറോറ എന്നിവരാണ് ഇന്ത്യയിലെ മികച്ച നടന്മാര് എന്ന് കമലഹാസന്. ആരൊക്കയാണ് മികച്ച നടന്മാര് എന്ന് ചോദിച്ചാല്‍ ഇവരാണ് എന്നാണ് താന്‍ പറയുകയെന്നു കമല്‍ ഹാസന് പറഞ്ഞു. മൂവരും തനിക്കേറെ പ്രിയപ്പെട്ടവരാണെന്നും കമല്‍ പ്രതികരിച്ചു.
തന്റെ അറുപത്തിയഞ്ചാം ജന്മദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്. കമലിന്റെ സ്വദേശമായ പരമകുടിയിലായിരുന്നു ആഘോഷം.
വീട്ടിലെ ആഘോഷത്തിനുശേഷം നടന്ന പൊതുചടങ്ങില്‍ സ്വാതന്ത്ര്യസമരസേനാനി കൂടിയായ പിതാവ് ശ്രീനിവാസന്റെ പ്രതിമ കമല്‍ അനാച്ഛാദനംചെയ്തു. സഹോദരന് ചാരുഹാസന്, സുഹാസിനി, മക്കളായ ശ്രുതി ഹാസന്, അക്ഷര ഹാസന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Discussion about this post