അയോധ്യ ഭൂമി തര്‍ക്ക കേസില്‍ നാളെ (നവംബര്‍ 9) വിധി പറയാനിരക്കെ നാളെ യുപിയിലെ സ്ക്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. നാളെ മുതല്‍ തിങ്കളാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സുരക്ഷ മുന്‍ കരുതല്‍ എന്ന നിലയിലാണ് നടപടി.
ശനിയാഴ്ച രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിക്കുക.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിക്കുക. അവധി ദിവസമായിരുന്നിട്ടും നിര്‍ണായകമായ വിധി പ്രസ്താവിക്കാന്‍ തീരുമാനിക്കുകയായിരുന്നു..
കനത്ത സുരക്ഷയാണ് സുപ്രീംകോടതിയിലും ഡല്‍ഹിയിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടോടെ സുപ്രീംകോടതിക്ക് ചുറ്റുമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പോലീസ് വര്‍ധിപ്പിച്ചിരുന്നു.
Discussion about this post