ചെന്നൈ:രാമജന്മഭൂമി തര്‍ക്കകേസിലെ സുപ്രീം കോടതി വിധി എല്ലാവരും മാനിക്കണമെന്ന് നടന് രജനികാന്ത്. കോടതിയുടെ നിലപാട് താന്‍ സന്തോഷത്തോടെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഉയര്‍ച്ചയ്ക്കും , ഒത്തൊരുമയ്ക്കും വേണ്ടി എല്ലാവരും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും രജനികാന്ത് പറഞ്ഞു.കോണ്‍ഗ്രസ് നേതാക്കളും വിധിയെ സ്വാഗതം ചെയ്തു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.
സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുവെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഉമാഭാരതിയും പറഞ്ഞു. സുപ്രിം കോടതി വിധി ആരുടെയെങ്കിലും വിജയമോ പരാജയമോ ആയി കാണരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. രാംഭക്തിയാവട്ടെ റഹീംഭക്തിയാവട്ടെ നമ്മള് രാഷ്ട്രഭക്തിയുടെ ആത്മാവ് ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി നീണ്ടുനിന്ന പ്രശ്നം സൗഹാര്ദപൂര്ണമായ് കോടതി പരിഹരിച്ചിരിക്കുന്നു. എല്ലാ വിഭാഗങ്ങള്‍ക്കും തങ്ങളുടെ നിലപാടുകളും അഭിപ്രായവും പ്രകടിപ്പിക്കാനുള്ള അവസരവും സമയവും ലഭിച്ചു. ഇത് ജുഡീഷ്യല്‍ പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു.
Discussion about this post