അയോധ്യ വിധിയില്‍ പുനഃപരിശോധന ഹർജി നൽകണോയെന്ന കാര്യം ഞായറാഴ്ച തീരുമാനിക്കുമെന്ന് മുസ്ലീം വ്യക്തി നിയമ ബോർഡ്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഹൈദരാബാദ് എംപി അസറുദ്ദീൻ ഒവൈസി അടക്കമുള്ള 51 അംഗ വർക്കിംഗ് കമ്മിറ്റിയുടെ യോഗം ബോർഡ് വിളിച്ചിട്ടുണ്ട്. ലക്നൗവിൽ വച്ചാണ് യോഗം നടക്കുക.
കേസിൽ പുനപരിശോധന ഹർജി നൽകില്ലെന്ന് സുന്നി വഖഫ് ബോർഡ് വിധി വന്ന ഉടൻ തന്നെ വ്യക്തമാക്കിയിരുന്നു. കേസിൽ നേരത്തെ കക്ഷിയല്ലായിരുന്നെങ്കിലും ആവശ്യമായ നിയമ സഹായവും സാമ്പത്തിക സഹായവും മുസ്ലീം പേഴ്സണൽ ലോ ബോർഡ് നൽകി വന്നിരുന്നു.
ഇതിനിടെ സുന്നി വഖഫ് ബോർഡിലെ ഭിന്നതയെ വിമർശിച്ച് അയോധ്യ കേസിലെ പ്രധാന ഹർജിക്കാരിലൊരാളായ ഇക്ബാൽ അൻസാരി രംഗത്തെത്തി . അയോധ്യ കേസിലെ സുപ്രീംകോടതി വിധി എല്ലാവരും മാനിക്കണമെന്നും അന്തരീക്ഷം മോശമാക്കാൻ ആരും ശ്രമിക്കരുതെന്നും അൻസാരി ആവശ്യപ്പെട്ടു.
Discussion about this post