കൊച്ചി: തിരുവനന്തപുരത്തു നിന്നും വിമാനമാര്‍ഗം കൊച്ചിയില്‍ ഹൃദയമെത്തിച്ചതില് ചിലവായ ആറു ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ശസ്ത്രക്രിയ നടന്ന ലിസി ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വിധേയനായ മാത്യുവിന്റെ പത്നി ബിന്ദുവിനെയും ബന്ധുക്കളെയും സന്ദര്‍ശിച്ചു.
എയര്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തുന്നതടക്കം നിര്‍ണായഘട്ടങ്ങളില്‍ മനുഷ്യജീവന് രക്ഷിക്കുന്നതിനായി സാധ്യമായതെല്ലാം സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശസ്ത്രക്രിയക്കു നേതൃത്വം നല്കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ മുഖ്യമന്ത്രി പൊന്നാടയണിയിച്ചു. മന്ത്രി കെ.ബാബു, കെവി തോമസ് എംപി, എംഎല്‍എമാരായ ഹൈബി ഈഡന്, ഡൊമിനിക് പ്രസന്റേഷന് എന്നിവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. നടന് ജയസൂര്യയും ആശുപത്രിയിലെത്തി മാത്യുവിന്റെ ബന്ധുക്കളെ കണ്ടു.
Discussion about this post