ഒരു വര്‍ഷത്തിലധികം നീണ്ട പോരാട്ടങ്ങള്‍ക്കും സഹനത്തിനുമൊടുവിലാണ് ഇന്ന് ശബരിമല യുവതിപ്രവേശന വി വിധി വരാന്‍ പോകുന്നത്.അതെന്തായാലും സംയമനത്തോടെ സ്വീകരിക്കാന്‍ സാധിക്കണമെന്ന് ശബരിമല കര്‍മസമിതി വര്‍ക്കിങ് ചെയര്‍ പേഴ്സണും ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷയുമായ കെ.പി. ശശികല ടീച്ചര്‍.
നൂറ്റാണ്ടുകളുടെ പോരാട്ടത്തിനും വേദനയ്ക്കുമൊടുവില് വന്ന അയോധ്യാ വിധി തികഞ്ഞ സംയമനത്തോടെയാണ് നാട് എതിരേറ്റത്. ഹൈന്ദവ സംഘടനാ മികവ് മാറ്റുരച്ച സന്ദര്ഭമായിരിന്നു അത്. വിധി അനുകൂലമായാലും പ്രതികൂലമായാലും പ്രതികരണം മിതമാകണം.
ഉദ്ദേശിച്ച പോലെയല്ലെങ്കില്‍ ഭരണപരമായ തീരുമാനം കേന്ദ്രം കൈക്കൊള്ളുമെന്ന് ഉറപ്പുണ്ട്. അതുകൊണ്ട് നിരാശയ്ക്കടിസ്ഥാനമില്ല. അതിനാല്‍, വിധി എന്തു തന്നെയായാലും ഇന്ന് വൈകിട്ട് അയ്യപ്പഭക്തര്‍ ക്ഷേത്രങ്ങളില്‍ ഒത്തുകൂടണം. ശരണമന്ത്രങ്ങള്‍ മുഴക്കണം. വിധി അനുകൂലമാണെങ്കില്‍ ദീപക്കാഴ്പ ഒരുക്കണമെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
Discussion about this post