ഭീകരവാദത്തിന്റെ ജനിതകം പേറുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് ഇന്ത്യ.കടക്കെണിയിലായ പാകിസ്ഥാനില്‍ ഭീകരവാദത്തിന്റെ ജനിതകവുമുണ്ട്. ദുര്‍ബലമായ സമ്പദ്വ്യവസ്ഥ, യാഥാസ്ഥികമായ സമൂഹം, ഭീകരവാദത്തിന്റെ ആഴത്തിലുള്ള സാന്നിധ്യം തുടങ്ങിയ പാകിസ്ഥാനെ പരാജിത രാഷ്ട്രമാക്കിയെന്നും ഇന്ത്യ ആഞ്ഞടിച്ചു.. യുനെസ്കോ സമ്മേളനത്തില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ച അനന്യ അഗര്‍വാളാണ് കടുത്ത വിമര്‍ശനങ്ങള്‍ പാകിസ്ഥാനെതിരെ ചൊരിഞ്ഞത്.
2018ല്‍ പരാജിത രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാന് 14ാം സ്ഥാനത്ത് എത്തിയ കാര്യവും അനന്യ അഗര്‍വാള്‍ എടുത്തുപറഞ്ഞു. ഭീകരവാദവും മതമൗലികവാദവും ഉള്‍പ്പെടെയുള്ള എല്ലാത്തരത്തിലുമുള്ള ഇരുട്ടിന്റെ കേന്ദ്രമാണ് പാകിസ്ഥാനെന്ന് അവര്‍ ആരോപിച്ചു.
യുഎന്‍ വേദിയെ ആണവയുദ്ധ ഭീഷണി ഉയര്‍ത്താനുള്ള വേദിയാക്കിയ നേതാവുള്ള രാജ്യമാണ് പാകിസ്ഥാനെന്നും അനന്യ അഗര്‍വാള്‍ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന യുഎന്‍ സമ്മേളനത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് നടത്തിയ പ്രസംഗം പരാമര്‍ശിച്ചാണ് ഇവര്‍ ഇക്കാര്യം പറഞ്ഞത്.
ഒസാമ ബിന്ലാദനവും ജലാലുദീന്‍ ഹഖാനിയും ഉള്‍പ്പെടെയുള്ള ഭീകരര്‍ക്ക് പാകിസ്താനില്‍ വീരപരിവേഷം നല്‍കിയിരുന്നുവെന്ന മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ പരാമര്‍ശവും അനന്യ അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങള്‍ സ്വന്തം മണ്ണില്‍ അതീജീവനത്തിനായി പൊരുതുമ്പോഴും അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനാണ് പാകിസ്ഥാന് ശ്രമിക്കുന്നത്.
ദുരഭിമാനക്കൊല, ആസിഡ് ആക്രമണങ്ങള്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം, നിര്‍ബന്ധിത വിവാഹം, ശൈശവ വിവാഹം തുടങ്ങി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പ്രശ്നങ്ങള്‍ ഗുരുതരമായി പാകിസ്ഥാനില്‍ നിലനില്‍ക്കുന്നുവെന്നും അനന്യ അഗര്‍വാര്‍ ചൂണ്ടിക്കാട്ടി.
Discussion about this post