ഗുജറാത്തിലും രാജസ്ഥാനിലും പ്രചാരത്തിലുള്ള പരമ്പരാഗത നാടോടി നൃത്തരൂപമായ ‘തല്‍വാര്‍ റാസ്’ അവതരിപ്പിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വെള്ളിയാഴ്ച ഗുജറാത്തിലെ ഭാവ്നഗറിൽ നടന്ന സാംസ്കാരിക പരിപാടിക്കിടെയാണ് കലാകാരന്മാർക്കൊപ്പം സ്മൃതി ഇറാനി ചുവടുവച്ചത്.
#WATCH Gujarat: Union Minister Smriti Irani performs ‘talwar raas’, a traditional dance form using swords, at a cultural programme in Bhavnagar. (15.11.19) pic.twitter.com/xBgZyDHG45
— ANI (@ANI) November 15, 2019
ഇരു കൈകളിലും വാളേന്തി നിൽക്കുന്ന മന്ത്രിയേയും, ശേഷം കലാകാരന്മാർക്കൊപ്പം ചുവടുവയ്ക്കാൻ ശ്രമിക്കുന്ന സ്മൃതി ഇറാനിയെയും വീഡിയോയിൽ കാണാം. വാർത്താ ഏജൻസിയായ എഎൻഐ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
Discussion about this post