മൗലികാവകാശത്തിന്റെ പേരില്‍ കശ്മീരിലെ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ അനുവദിക്കുമെന്ന് പാകിസ്ഥാന് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ഹുസൈന് ചൗധരി . കശ്മീരിലെ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം നല്‍കണമെന്ന ആഗ്രഹം ട്വിറ്ററിലൂടെയാണ് പാക് മന്ത്രി പ്രകടിപ്പിച്ചത്. എന്നാല്‍ പാക് മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വലിയ പരിഹാസമാണ് ട്വിറ്ററില്‍ ഉയരുന്നത്.
ദേശീയ ബഹിരാകാശ ഏജന്‍സിയുടെയും ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷന്റെയും ഉഭയകക്ഷി സംഘടനയായ ബഹിരാകാശ, അപ്പര്‍ അറ്റ്മോസ്ഫിയര്‍ റിസര്‍ച്ച് കമ്മീഷനില്‍ (സുപാര്‍കോ) താന്‍ അംഗമാണെന്നും പാക് മന്ത്രി പറഞ്ഞു. എന്നാല്‍ പാക് മന്ത്രിയുടെ ഈ പ്രസ്താവനയാണ് ട്രോളര്‍മാര്‍ ആയുധമാക്കിയത്. സൂപ്പാര്കോ എന്നത് സപാര്‍ക്ക് എന്ന് മന്ത്രി തെറ്റായി എഴുതിയാതാണ് പരിഹാസത്തിന് കാരണമായത്.
https://twitter.com/FawadPTIUpdates/status/1195003818125221890
‘ദയവായി സാറ്റലൈറ്റ് യുദ്ധത്തിന്റെ ഒരു ഗെയിം കളിക്കരുത് .. ഇത് പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം മോശമായിരിക്കും. .. ഇതായിരുന്നു ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ പ്രതികരണം .
ഇതാണ് പുതിയ പാകിസ്ഥാന്, സാറ്റലൈറ്റ് വഴി ഇന്റര്‍നെറ്റ് നല്‍കിയതിന് ആളുകള്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. അദ്ദേഹം ശാസ്ത്ര സാങ്കേതിക മന്ത്രിയാണെന്നും മറ്റൊരാള്‍ പറഞ്ഞു.’അദ്ദേഹം സാങ്കേതിക മന്ത്രിയാണോ?’ എന്ന സംശയമാണ് മറ്റൊരാള്‍ ഉന്നയിച്ചത്. ‘പാകിസ്ഥാന് സാങ്കേതിക വകുപ്പിനെ സംബന്ധിച്ചിടത്തോളം ഫവാദ് ചൗധരി ഒരു വലിയ തമാശയാണ് ഇങ്ങനെ പോകുന്നു ട്വിറ്ററില്‍ ട്രോളര്‍മാരുടെ പ്രതികരണങ്ങള്‍ .
ജമ്മു കശ്മീരിന് പ്രത്യേക അധികാരം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനു പിന്നാലെയാണ് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ രാജ്യത്തിനെതിരായ ആയുധമായി ദുരുപയോഗം ചെയ്യപ്പെട്ടതിനാലും ജനങ്ങളെ അണിനിരത്തുന്നതിന് തീവ്രവാദികള്‍ കൂടുതലും ചൂഷണം ചെയ്യുന്നതിനാലും ആണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്.
കൂടാതെ, ചൗധരി തന്റെ ട്വീറ്റില്‍ ജമ്മു കശ്മീരിലെ ജനങ്ങളെ ‘കൂട്ടിലെ പൗരന്മാര്’ എന്നും പരാമര്‍ശിച്ചു. പാക്കിസ്ഥാനിലെ ന്യൂനപക്ഷ സമുദായങ്ങള്‍ നഗ്നമായ മനുഷ്യാവകാശ അതിക്രമങ്ങളും നിര്‍ബന്ധിത തിരോധാനങ്ങളും വ്യാജ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും നേരിടുന്ന അനുഭവിക്കുന്ന സമയത്താണ് മന്ത്രിയുടെ ട്വീറ്റെന്നും വിമര്‍ശനം ഉയരുന്നു.
Discussion about this post