പമ്പ: സന്നിധാനത്ത് ഇന്ന് അവലോകനയോഗം. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു, പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ്, സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.രാവിലെ 10 മണിക്കാണ് യോഗം .
തീര്‍ത്ഥാടനത്തിനായി ഒരുക്കിയ സജ്ജീകരണങ്ങള്‍ യോഗത്തില്‍ വിലയിരുത്തും. ഇന്നലെ വൈകിട്ടാണ് മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നത്. യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയുടെ പശ്ചാത്തലത്തില്‍ ആശങ്കകളില്ലാതെയാണ് ഇത്തവണ ഭക്തര്‍ ശബരിമലയിലെത്തുന്നത്. യുവതികളെത്തിയാല്‍ പ്രവേശിപ്പിക്കേണ്ടെന്നാണ് സര്‍ക്കാരിന് ലഭിച്ച് നിയമോപദേശം.
ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണയും ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്. അഞ്ച് സെക്ടറുകളായി തിരിച്ച് പതിനായിരം പൊലീസുകാരെയാണ് ശബരിമല പരിസരത്ത് വിന്യസിച്ചിട്ടുള്ളത്. കൂടാതെ വനമേഖലയിലും പ്രത്യേക നിരീക്ഷണം ഉണ്ട്. പരമ്പരാഗത കാനനപാതകള്‍ വഴി തീര്‍ത്ഥാടകരെ കയറ്റിവിടുന്നതിന് കര്‍ശന നിയന്ത്രണങ്ങളാണ് ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post