വാളയാർ പെണ്‍കുട്ടികളുടെ മരണത്തില്‍ പ്രോസിക്യൂഷനെതിരെ മന്ത്രി എ.കെ ബാലന്. പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും വീഴ്ചകൾ സംബന്ധിച്ച റിപ്പോർട്ട് സർക്കാറിന് ലഭിച്ചിട്ടുണ്ട്. ഇനിയൊരു പ്രോസിക്യൂഷനും ഈ രീതിയിൽ കേസ് നടത്തരുത് . ഒരു അന്വേഷണ സംഘവും ഇങ്ങനെ വൃത്തികെട്ട രീതിയിൽ അന്വേഷണം നടത്തരുത് . അതിനനുസരിച്ചുള്ള ഉചിതമായ നടപടി സർക്കാർസ്വീകരിക്കുമെന്നും മന്ത്രി എ കെ ബാലന് പാലക്കാട് പറഞ്ഞു
13 വയസുകാരിയെ 2017 ജനുവരി 13നും 9 വയസുകാരിയെ 2017 മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾക്കതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് വിചാരണ കോടതി ഇവരെ വെറുതെ വിട്ടത്
Discussion about this post